നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു; കൊട്ടാരക്കരയിൽ യുവതികൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടരക്കരയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് രണ്ടുപേർ മരിച്ചു. പനവേലി ഭാഗത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന സോണിയ, ശ്രീക്കുട്ടി എന്നീ യുവതികളാണ് അപകടത്തിൽ മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സോണിയ ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരിച്ചിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 6.45 ഓടെയാണ് അപകടമുണ്ടായത്. ജോലിക്ക് പോകാനായി ബസ് കത്ത് നിന്ന യുവതികളെയാണ് പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചത്. പിന്നാലെ മുന്നിൽ നിർത്തിയിട്ട ഓട്ടോയിലും ഇടിച്ചു. ഓട്ടോ ഡ്രൈവര്‍ വിജയനടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് സൂചന. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.









0 comments