print edition പി ജി പുരസ്‌കാരം ടി എം കൃഷ്‌ണയ്‌ക്ക്

തിരുവനന്തപുരം: കമ്യൂണിസ്‌റ്റ് സൈദ്ധാന്തികനും സിപിഐ എം നേതാവുമായിരുന്ന പി ഗോവിന്ദപിള്ളയുടെ പേരിലുള്ള അഞ്ചാമത് ദേശീയ പുരസ്‌കാരം കർണാടക സംഗീതജ്ഞൻ ടി എം കൃഷ്‌ണയ്‌ക്ക്. സമകാലിക കർണാടക സംഗീതരംഗത്തെ സംഭാവനകൾക്കുപുറമെ രചനകളും സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ സജീവമായ ഇടപെടലും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവുമാണ് പുരസ് കാരം.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അധ്യക്ഷനും സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ, നർത്തകി രാജശ്രീ വാര്യർ, പിജി സംസ്‌കൃതി കേന്ദ്രം സെക്രട്ടറി ആർ പാർവതി ദേവി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. പി ജിയുടെ പതിമൂന്നാം ചരമദിനമായ നവംബർ 22ന് തിരുവനന്തപുരം എ കെ ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.








0 comments