കേസുകൾ നീളുന്നത് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും: മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
Published on Jan 26, 2025, 02:38 AM | 1 min read
തലശേരി : കേസുകൾ അനന്തമായി നീളുന്നത് സാധാരണക്കാർക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമാവധി വേഗത്തിൽ നീതി ലഭ്യമാക്കാൻ ജുഡീഷ്യൽ സ്ഥാപനങ്ങൾ നിലകൊള്ളണം. തലശേരിയിൽ ജില്ലാക്കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ അഞ്ചുകോടിയോളം കേസാണ് കോടതികളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസത്തെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് പറഞ്ഞത് അതീവ ഗൗരവത്തോടെ കാണണം.
കോടതിമാത്രം വിചാരിച്ചാൽ കേസുകൾ വേഗത്തിൽ തീർപ്പാകണമെന്നില്ല. തുടർച്ചയായി കേസ് മാറ്റിവയ്‌ക്കാൻ ആവശ്യപ്പെടുന്നതും ന്യായാധിപന്മാരുടെ കുറവുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി ഇത് പരിഹരിക്കാനാകണം– മുഖ്യമന്ത്രി പറഞ്ഞു.









0 comments