സ്‌പീക്കർ ജപ്പാൻ സന്ദർശിച്ചു


സ്വന്തം ലേഖകൻ
Published on May 28, 2025, 03:41 PM | 1 min read
തിരുവനന്തപുരം: കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിന്റെ ഭാഗമായ പ്രീ കോൺഫറൻസ് ടൂറിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ജപ്പാൻ സന്ദർശിച്ചു. ജപ്പാനിലെ ഇന്ത്യൻ അംബാസഡറുടെ ക്ഷണപ്രകാരം ടോക്യോയിലെ ഇന്ത്യൻ എംബസിയും അദ്ദേഹം സന്ദർശിച്ചു. മലയാളിയായ സിബി ജോർജ് ആണ് ജപ്പാനിലെ ഇന്ത്യൻ അംബാസിഡർ.
ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെക്കുറിച്ചും അവിടുത്തെ മലയാളികളെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി









0 comments