'മുറിവിൽ പെപ്പർ സ്പ്രേ അടിച്ചു, പ്രതികൾ പരസ്പരം തൊഴുതു; ആഭിചാരക്രിയകൾ ചെയ്തു': ഇരയായ യുവാവ്

പത്തനംതിട്ട: കോയിപ്രം ആന്താലിമണ്ണിൽ യുവാവിനെ ക്രൂരമർദനത്തിനിരയാക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ. ജയേഷ് സഹപ്രവർത്തകനാണ്. ആ നിലയിൽ ഭാര്യ രശ്മിയെയും പരിചയമുണ്ടായിരുന്നു.
ദേഹത്ത് ബാധ കയറിയ പോലെയായിരുന്നു ഇരുവരും ആക്രമിച്ച സമയത്തെ പെരുമാറ്റം–മര്‍ദനത്തിന് ഇരയായ യുവാവ് പറഞ്ഞു. യുവാവിന്റെ പണവും ഫോണും പ്രതികൾ തട്ടിയെടുത്തു.
"വീട്ടിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടിയിൽ പെട്ടെന്ന് പെപ്പർ സ്പ്രേ അടിച്ചു. കൈ കൂട്ടിക്കെട്ടി പിന്നീട് കയറിൽ കെട്ടിത്തൂക്കുകയും മര്‍ദിക്കുകയുംചെയ്തു. ഒന്നര മണിക്കൂറോളം ഉപദ്രവിച്ചു. എന്തോ ആഭിചാരക്രിയകളൊക്കെ നടത്തി. എന്നിട്ട് പരസ്പരം തൊഴുതു. എന്റെ മുറിവിൽ അവർ പെപ്പർ സ്പ്രേ അടിച്ചു.
Related News
തിരുവോണത്തിന് വൈകീട്ടായിരുന്നു സംഭവം. പറഞ്ഞത് കേട്ടില്ലെങ്കിൽ എന്നെയും പുറത്തുപറഞ്ഞാൽ വീട്ടുകാരെയും തീർക്കും എന്ന് ഭീഷണിപ്പെടുത്തി. അപകടം എന്നേ പറയാവൂവെന്നും പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു. ദൃശ്യങ്ങൾ പ്രതികളുടെ കൈയ്യിലുണ്ട്" – യുവാവ് പറഞ്ഞു.
റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ പിന്നുകൾ അടിച്ചു. രശ്മിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത ശേഷമാണ് മർദിച്ചത്.
പ്രതികൾ സമാന രീതിയിൽ ആലപ്പുഴയിൽ നിന്നുള്ള മറ്റൊരു യുവാവിനെ ഉപദ്രവിച്ചെന്നും എന്നാൽ ഇയാൾ കേസ് കൊടുക്കാൻ തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു.









0 comments