വിഭജന ഭീതിദിനം ; ഗവർണറുടെ ആഹ്വാനംതള്ളി കലാലയങ്ങൾ

തിരുവനന്തപുരം
കേരളത്തിലെ കോളേജുകളിൽ വിഭജന ഭീതിദിനം ആചരിക്കണമെന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആഹ്വാനം തള്ളി ഭൂരിഭാഗം കോളേജുകളും. മനുഷ്യരെ ഭിന്നിപ്പിക്കാനും ആർഎസ്‌എസിന്റെ മുഖം രക്ഷിക്കാനുമുള്ള ശ്രമങ്ങൾ കേരളത്തിലെ ക്യാമ്പസുകളിൽ വിലപ്പോകില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.ഗവർണർക്കും കേരള, കാലിക്കറ്റ് അടക്കമുള്ള നിർദേശം നടപ്പാക്കാൻ ആഹ്വാനംചെയ്ത സർവകലാശാലകളിലെ വിസിക്കുമെതിരെ പ്രതിഷേധത്തിനും ക്യാമ്പസുകൾ വേദിയായി.
എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. ദിനാചരണം നടത്തേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നു.
കലിക്കറ്റ് സർവകലാശാലയിൽ ബിജെപി നടത്തിയ ദിനാചരണത്തിനെതിരെ വിദ്യാർഥി പ്രതിഷേധം ഉയർന്നു. കാസര്‍കോട് ഗവ.കോളേജിൽ എബിവിപിക്കാർ നോട്ടീസ് ബോർഡിൽ പതിച്ച പോസ്റ്റർ എസ്‌എഫ്‌ഐ പ്രവർത്തകർ നീക്കി. കേരള സർവകലാശാലയിലെ ധനുവച്ചപുരം വിടിഎം എൻഎസ്‌എസ് കോളേജിൽ ദിനാചരണം നടത്താൻ എബിവിപി അനുവാദം തേടിയെങ്കിലും കോളേജ് അധികൃതർ തള്ളി. ക്യാമ്പസുകളിൽ ആർഎസ്‌എസ് അജൻഡ നടപ്പിലാക്കാൻ ശ്രമിച്ച ഗവർണറുടെ ശ്രമത്തെ ഒറ്റക്കെട്ടായാണ് വിദ്യാർഥികൾ നേരിട്ടത്.









0 comments