print edition ജമാഅത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പാണക്കാട് തങ്ങൾ ; മതരാഷ്‌ട്രവാദികളുമായുള്ള സഖ്യം സമ്മതിച്ച് ലീഗ്

കോഴിക്കോട്
മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർടിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പാണക്കാട് റഷീദലി തങ്ങൾ. മലപ്പുറം കോഡൂർ പഞ്ചായത്തിൽ മുസ്ലിംലീഗ്, കോൺഗ്രസ് സ്ഥാനാർഥികൾക്കൊപ്പമാണ് വെൽഫെയർ പാർടിയുടെ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചത്. കോഡൂരിൽ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലെ പ്രഖ്യാപനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
കോഡൂരിലെ വാർഡ് 11 (താണിക്കൽ)ലെ സ്ഥാനാർഥി തറയിൽ യൂസഫ് എന്ന മാനു യുഡിഎഫ്–വെൽഫെയർ സ്വതന്ത്രൻ എന്ന് റഷീദലി തങ്ങൾ പ്രഖ്യാപിക്കുന്നതാണ് ദൃശ്യം. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ ജ്യേഷ്‌ഠൻ ഉമറലി തങ്ങളുടെ മകനായ റഷീദലി വഖഫ്‌ബോർഡ് ചെയർമാനായിരുന്നു.









0 comments