പാലിയേക്കര ടോൾ പിരിവ് തടഞ്ഞ നടപടി തുടരും; ദേശീയപാത അതോറിറ്റിയുടെ ആവശ്യം തള്ളി

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ നടപടി തുടരും. സെപ്തംബർ ഒൻപത് വരെ ടോൽ പിരിവ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ടോൾ പിരിവ് പുനസ്ഥാപിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് നടപടി.
ഓണക്കാലമായതിനാൽ കൂടുതൽ വാഹനങ്ങൾ ടോൾ പ്ലാസ വഴി കടന്നുപോകുമെന്നും, വീണ്ടും ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നും മോണിറ്ററിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത് കോടതി അംഗീകരിച്ചു. സെപ്തംബർ ഒൻപതിന് കേസ് വീണ്ടും പരിഗണിക്കും.









0 comments