പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചു

തൃശൂർ: തൃശ്ശൂർ പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. 71 ദിവസത്തിന് ശേഷമാണ് ടോൾ പിരിവ് തുടങ്ങിയത്. . ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. വൈകീട്ട് 5.15 ഓടെയാണ് ടോൾ പിരിവ് പുനരാരംഭിച്ചത്
പഴയ നിരക്കിൽ തന്നെയാകണം യാത്രക്കാരിൽ നിന്ന് ടോൾ തുക ഈടാക്കേണ്ടത്. ആഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഹൈക്കോടതി ഏർപ്പെടുത്തിയത്. പ്രത്യേക സാഹചര്യത്തിൽ ടോൾ ബൂത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.









0 comments