ദേശീയപാതയിലെ അനിഷ്ടസംഭവം ദൗർഭാഗ്യകരം; മറ്റ് കാര്യങ്ങൾ റിപ്പോർട്ട് വന്ന ശേഷം: മന്ത്രി റിയാസ്

തിരുവനന്തപുരം: നിർമാണം നടന്നു കൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
വാർത്ത അറിഞ്ഞ ഉടനെ നാഷണൽ ഹൈവേ അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നു. പത്രസമ്മേളത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ടീം ഫീൽഡിൽ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്ത് മറ്റ് കാര്യങ്ങൾ നിശ്ചയിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് - തൃശ്ശൂർ ദേശീയ പാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. കൂരിയാട് സ്വകാര്യ സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അരക്കിലോമീറ്ററോളം റോഡ് താഴെയുള്ള സർവ്വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്.









0 comments