‘നീതിപൂർവമായ അന്വേഷണം ഉറപ്പുവരുത്തും’; ആത്മഹത്യ ചെയ്ത ടിടിസി വിദ്യാർഥിനിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പി സതീദേവി

വീട്ടിലെത്തിയ സതീദേവി വിദ്യാർഥിനിയുടെ അമ്മയോട് സംസാരിക്കുന്നു.
കോതമംഗലം: എറണാകുളം കോതമംഗലത്ത് ആത്മഹത്യ ചെയ്ത ടിടിസി വിദ്യാർഥിനിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സംഭവത്തിൽ നീതിപൂർവവും കുറ്റമറ്റതുമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് വീട് സന്ദർശിച്ചശേഷം സതീദേവി പറഞ്ഞു.
വീട്ടിലെത്തിയ പി സതീദേവി വിദ്യാർഥിനിയുടെ അമ്മയോടും സഹോദരനോടും വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെനനും അവർ ആവശ്യപ്പെട്ടു. ആന്റണി ജോൺ എംഎൽഎ, ജില്ലാപഞ്ചായത്ത് അംഗം റഷിദ സലിം എന്നിവരും അധ്യക്ഷ യോടൊപ്പം വീട് സന്ദർശിച്ചു.









0 comments