വ്യവസായത്തിന് താൽപ്പര്യപത്രം ലഭിച്ചു കൊണ്ടേയിരിക്കുന്നു; അന്തിമ പട്ടിക ഉടനെന്ന് മന്ത്രി പി രാജീവ്

P RAJEEV INVEST KERALA GLOBAL SUMMIT
വെബ് ഡെസ്ക്

Published on Feb 23, 2025, 01:15 PM | 1 min read

കൊച്ചി: ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമം വൻ വിജയമായി മാറിയെന്ന് മന്ത്രി പി രാജീവ്. ഉച്ചകോടിയുടെ സമാനപന ചടങ്ങ് നടക്കുമ്പോഴും താൽപ്പര്യപത്രങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ പട്ടിക പുറത്തു വിടുമെന്നും മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.


'ഉച്ചകോടിയിലൂടെ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകാൻ കഴിഞ്ഞു. നിലവിൽ 374 കമ്പനികളിൽ നിന്നായി 1,52,905 കോടി രൂപയുടെ നിക്ഷേപത്തിനുള്ള താൽപ്പര്യപത്രങ്ങളാണ് ഒപ്പുവെച്ചത്. അന്തിമ പട്ടികയിൽ എണ്ണവും തുകയും ഉയരും. ഫോളോ അപ്പിനായി പ്രത്യേക സംവിധാനം ഉണ്ടാകും. 50 കോടി രൂപയിൽ താഴെ നിക്ഷേപം വ്യവസായ ഡയറക്ടറേറ്റ് വഴി ഫോളോ അപ് ചെയ്യും.


വ്യവസായ ഡയറക്ടറേറ്റിൽ ഒരു പ്രത്യേക ടീമിനെ സജ്ജമാക്കും. 50 കോടി രൂപയിൽ കൂടുതലുള്ള വൻകിട പ്രോജക്ടുകൾ കെഎസ്ഐഡിസി വഴി ഫോളോ അപ്പ് ചെയ്യും. കെഎസ്ഐഡിസിയിൽ തുടർനടപടികൾക്കായി പ്രത്യേക ടീമും ഓരോ ടീമിന്റെ നേതൃത്വത്തിനായി ഏഴ് ഓഫീസർമാരെയും നിയോഗിക്കും. ടീമിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തും'- മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home