പി കെ ഗുരുദാസൻ അഭ്രപാളിയിലേക്കും ; ഡോക്യുമെന്ററി സ്വിച്ച് ഓൺ ചെയ്‌തു

കൊല്ലം
മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ പി കെ ഗുരുദാസനെക്കുറിച്ചുള്ള ഡോക്യുമെന്ററി നിർമാണത്തിന് തുടക്കം. ബിജു നെട്ടറ സംവിധാനം ചെയ്യുന്ന ‘സഖാവ് പി കെ ഗുരുദാസൻ’ എന്ന ഡോക്യുമെന്ററി പരവൂർ മുനിസിപ്പൽ പാർക്കിലെ ദേവരാജൻ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ സ്വിച്ച് ഓൺ ചെയ്‌തു. പരവൂർ മുനിസിപ്പൽ മുൻ ചെയർമാൻ കെ പി കുറുപ്പ് ക്ലാപ്പടിച്ചു.
വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച് കൊല്ലത്തെ പരമ്പരാഗത തൊഴിലാളികളുടെ ജീവൽ പ്രശ്‌നങ്ങളിൽ ഇടപെട്ട് കാലത്തിന്റെ കരുത്തുറ്റ ശബ്‌ദമായി മാറിയ തൊഴിലാളി നേതാവിന്റെ കഥ പറയുകയാണ് ഡോക്യുമെന്ററി.
ഗുരുദാസന്റെ സമകാലികരായ സുഹൃത്തുക്കളും രാഷ്ട്രീയ, സാംസ്‌കാരിക നായകരും ഇതിന്റെ ഭാഗമാണ്. പി എ സമദ് കരുനാഗപ്പള്ളി, എസ് അശോക് ബേവൂക്കോണം എന്നിവരാണ് നിർമാണം. രാരിഷാണ് ക്യാമറാമാൻ. പ്രൊഫ. അലിയാർ, മോഹൻ സിത്താര, എൻ ഹരികുമാർ, ഗൗരി ബിജു, ജിജോ എസ് പരവൂർ, ജോഷ് തമ്പുരു എന്നിവർ ചിത്രീകരണത്തിന്റെ ഭാഗമാകുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സേതുമാധവൻ ചീഫ് കോ–- ഓർഡിനേറ്ററും കെ പി നന്ദകുമാർ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറുമാണ്.









0 comments