വിദേശ ബിസിനസ് ഇടപാടുണ്ടെന്ന് ഫിറോസ്
അക്കമിട്ട് ജലീലിന്റെ ചോദ്യങ്ങൾ ; മറുപടി ബ ബ്ബ ബ

തിരുവനന്തപുരം
കെ ടി ജലീൽ എംഎൽഎയുടെ വെളിപ്പെടുത്തലിൽ ഉത്തരമില്ലാതെ യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ജലീൽ പുറത്തുവിട്ട ഫിറോസിന്റെ ദുരൂഹ സാന്പത്തിക വളർച്ചയുടെ കണക്കുകളെല്ലാം ഫിറോസ് കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സമ്മതിക്കേണ്ടിവന്നു.
യൂത്ത്‌ലീഗിന്റെ മുഴുവൻസമയ ജനറൽസെക്രട്ടറി ദുബായിൽ ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ് എന്ന കന്പനിയുടെ സെയിൽസ് മാനേജരായി സേവനമനുഷ്‌ഠിക്കുന്നത് എങ്ങനെയാണെന്നായിരുന്നു ജലീലിന്റെ ചോദ്യം. അതിന് ഫിറോസ് ഉത്തരം നൽകിയിട്ടില്ല.
യുഎഇ റസിഡൻസി വിസ 2018 മാർച്ച് 25 മുതൽ 2020 ഡിസംബർ 19 വരെ ഫിറോസിന് ഉണ്ടായിരുന്നുവെന്നും ജലീൽ വെളിപ്പെടുത്തി. സെയിൽസ് മാനേജർ എന്ന നിലയിലായിരുന്നു വിസ. 2021 മാർച്ച് അവസാനത്തിലാണ് കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പിൽ ഫിറോസ് താനൂരിൽനിന്ന് ലീഗിന്റെ സ്ഥാനാർഥിയായി മത്സരിച്ചു. നോമിനേഷൻ കൊടുക്കേണ്ട സമയത്ത് യുഎഇ വിസ ഒരുതടസ്സമായതുകൊണ്ട് ഇത് ഒഴിവാക്കി. 2022 മാർച്ച് 29 മുതൽ 2024 മാർച്ച് 18 വരെ വീണ്ടും വിസ നേടി. ഇത് വീണ്ടും പുതുക്കി. 2026 വരെയാണ് ഇതിന്റെ കാലാവധി.
കത്വ – ഉന്നാവോ ഫണ്ടിനായി യൂത്ത് ലീഗ് കോടികൾ പിരിച്ചിരുന്നു.എന്നാൽ, 16 ലക്ഷം രൂപ കിട്ടിയെന്നായിരുന്നു ഭാരവാഹികൾ അന്ന് പറഞ്ഞത്. അത് ശരിയല്ലെന്നാണ് ജലീലിന്റെ ആരോപണം. 3 വർഷം ദോത്തി ചലഞ്ച് നടത്താൻ 2.72 ലക്ഷം തുണികൾ രാംരാജ് കന്പനിയിൽനിന്ന് യൂത്ത് ലീഗ് വാങ്ങി. 725 രൂപ വിലയുണ്ടെന്ന സ്‌റ്റിക്കർ പതിച്ചാണ് ഇവ വിതരണം ചെയ്‌തത്. അതിന് 200 രൂപ പോലും വിലയുണ്ടായിരുന്നില്ല. അതിലും പണം തട്ടിയെന്നാണ് ആക്ഷേപം. ഇതിലൊന്നും മനുഷ്യർക്ക് മനസ്സിലാകുന്ന മറുപടി പറയാൻ ഇതുവരെ ഫിറോസിനായിട്ടില്ല.
വിദേശ ബിസിനസ് ഇടപാടുണ്ടെന്ന് ഫിറോസ്
വിദേശ ബിസിനസുകളും ബിനാമി ഇടപാടും തുറന്നുസമ്മതിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. യൂത്ത് ലീഗ് ഹൗസിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ഫിറോസ് നൽകിയ വിശദീകരണങ്ങൾ, വിദേശ ബിസിനസടക്കം വിഷയങ്ങളിൽ കെ ടി ജലീലിൽ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമ്മതിക്കുന്നതായിരുന്നു.
കൊപ്പത്തെ ഹോട്ടലുടമ ബിസിനസ് പാർട്‌ണറാണെന്നും ദുബായിലെ കന്പനിയിൽ ജോലിയുണ്ടെന്നും ഫിറോസ് സമ്മതിച്ചു. നിയമവിരുദ്ധ ഇടപാട് നടത്തിയിട്ടില്ല. മുഴുവൻ സമയ പൊതുപ്രവർത്തകനായിരിക്കുന്പോൾ യുഎഇയിലെ ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ് എൽഎൽസിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുന്നതെങ്ങനെയെന്ന ചോദ്യത്തിന്, അത് വ്യക്തിപരമായ കാര്യമാണെന്നും അക്കാര്യം മറ്റാരെയും ബോധിപ്പിക്കേണ്ടതില്ല എന്നുമായിരുന്നു മറുപടി. വരുമാനം എത്രയുണ്ടെന്ന ചോദ്യത്തിന് അത് ആദായനികുതി വകുപ്പിനെ ബോധ്യപ്പെടുത്തിക്കൊള്ളാമെന്നും പറഞ്ഞു.
ദുബായിക്ക് പുറമെ ഇംഗ്ലണ്ട്, കാനഡ എന്നീ രാജ്യങ്ങളുടെ വിസകളുണ്ട്. ഇവിടങ്ങളിൽ ബിസിനസ് ആവശ്യത്തിനായി പോകാറുണ്ട്. യമ്മി ഫ്രൈഡ് ചിക്കനിൽ പങ്കാളിയാണെന്നും ഫിറോസ് പറഞ്ഞു.
മലയാളസർവകലാശാലയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജലീൽ കോടികളുടെ അഴിമതി നടത്തിയെന്നും തെളിവുകൾ അടുത്തദിവസം പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു.









0 comments