മറക്കാൻ പറ്റാത്ത മനുഷ്യൻ- വിദ്യാധരൻ

കൊച്ചി> ഒരിക്കലും മറക്കാന്‍ പറ്റാത്ത മനുഷ്യനാണ് ജയചന്ദ്രനെന്ന് വിദ്യാധരന്‍ മാസ്റ്റര്‍. . ആറാട്ടുപുഴക്കാരനും ഇരിങ്ങാലക്കുടക്കാരനും തമ്മിലുള്ള ബന്ധം സിനിമയ്ക്ക് പുറത്ത്, സിനിമയ്ക്കും മുമ്പേ ദൃഢമായതാണ്.
ക്രൈസ്റ്റ് കോളേജിലെ പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ്. പിന്നെയും കുറേ കഴിഞ്ഞാണ് സിനിമയിലൂടെയും ബന്ധപ്പെടുന്നത്. അത് അവസാനം വരെ തുടര്‍ന്നു. സൗഹൃദത്തിനപ്പുറം ആത്മബന്ധമായിരുന്നു. ആറാട്ടുപുഴ പൂരത്തിന് വീട്ടില്‍ വരാറുണ്ട്. അപ്പോഴൊക്കെ വീട്ടിലിരുന്നുപാടും. പൂരം കാണാന്‍ വരുന്നവര്‍ ആ പാട്ടുകേട്ട് അവിടെ കൂടും- വിദ്യാധരന്‍ പറഞ്ഞു.
എന്റെ ആദ്യകാലപാട്ടുകള്‍ ഏറെ മനോഹരമായി, ഭാവസാന്ദ്രമായി ആലപിച്ച് ജനപ്രിയമാക്കിയത് ജയചന്ദ്രനാണ്. സിനിമയില്‍ വളരെക്കുറച്ചേ എനിക്കുവേണ്ടി പാടിയിട്ടുള്ളൂ. അതല്ലാതെ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളും ഞാന്‍ ചിട്ടപ്പെടുത്തിയത് ധാരാളം പാടി. അപ്രതീക്ഷിതമല്ലെങ്കിലും ഏറെ വേദനയുണ്ടാക്കുന്ന വിയോഗമാണ് ഇത്- അദ്ദേഹം പറഞ്ഞു









0 comments