പൊതുദർശനം അക്കാദമി ഹാളിൽ
ഇഷ്ടഗായകനെ അവസാനമായി കാണാൻ ആയിരങ്ങൾ, സംസ്കാരം നാളെ പറവൂരിൽ

ഗായകന്‍ പി ജയചന്ദ്രന്റെ മൃതദേഹം തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ - ഫോട്ടോ ജഗത് ലാൽ
തൃശൂർ
ഗായകൻ പി ജയചന്ദ്രന്റെ (80) മൃതദേഹം വെള്ളിയാഴ്ച രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ മണ്ണത്ത് ഹൌസിലേക്കാണ് ആദ്യം എത്തിച്ചത്. തുടർന്ന് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. തുടർന്ന് ഉച്ചയോടെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ജീവിത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ ഇഷ്ടഗായകനെ അവസാനമായി ഒരു നോക്കുകാണാനായി എത്തി. പൂങ്കുന്നത്തെ വീട്ടിലും പൊതു ദർശനത്തിന് അവസരമുണ്ട്.
സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം വീട്ടിലാണ്. ശനിയാഴ്ച രാവിലെ അങ്ങോട്ട് കൊണ്ടുപോകും. രാവിലെ 9 മണി മുതൽ 12 മണിവരെ പാലിയത്ത് പൊതുദർശനം ഉണ്ടാകും.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45 നായിരുന്നു മരണം. വ്യാഴാഴ്ച വൈകീട്ട് സീതാറാം മില്ലിനു സമീപത്തെ ഗുൽമോഹർ അപാർട്മെന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി 1944 മാർച്ച് മൂന്നിനിനായിരുന്നു പി ജയചന്ദ്രക്കുട്ടൻ എന്ന ജയചന്ദ്രന്റെ ജനനം.
1965-ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്...’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ എന്ന പാട്ടാണ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് ശ്രദ്ധ നേടാൻ ഇടയാക്കിയത്. പതനായിരത്തിലധികം പാട്ടുകൾ പാടി. മലയാളത്തിന്റെ ഭാവഗായകനായി മനസുകളിൽ ഇടം നേടി.









0 comments