രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി കത്തിലൂടെ സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് എടുത്ത നടപടി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
രാഹുല്‍ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടിയിലാണ് കത്ത് കൈമാറിയത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും കത്തിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും.
രാഹുലിനെ അവഗണിക്കരുതെന്നാണ് എ ഗ്രൂപ്പിന്റെയും ചില നേതാക്കളുടെയും പക്ഷം. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് രാഹുലിന് മറ്റ് തടസ്സമില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.









0 comments