'പ്രവാസികളെ ഇതിലേ ഇതിലേ'; കേരളത്തിൽ സംരംഭകരാകാൻ അവസരം ഒരുങ്ങുന്നു

തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തി സംരംഭകത്വത്തിലേക്ക് തിരിയാൻ താൽപര്യമുള്ളവർക്ക് അവസരം ഒരുങ്ങുന്നു. തിരികെയെത്തിയ പ്രവാസികൾക്കായി കേരളത്തിൽ മൈക്രോ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭകത്വത്തിന് പിന്തുണ നൽകുന്ന 'സംരംഭം' പദ്ധതിയുടെ സംസ്ഥാനതല പരിപാടിയിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനും (കെഎസ്ഐഡിസി) അസാപ് കേരളയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജൂലൈ 28 വൈകുന്നേരം 3.30ന് എറണാകുളം ദി അവന്യൂ റീജന്റ് ഹോട്ടലിലാണ് പരിപാടി. മന്ത്രി പി രാജീവ് പങ്കെടുക്കുന്ന ചടങ്ങിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഉപയോഗപ്രദമാകുന്ന നിരവധി സെഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/KVTww7c95V8e1Qr37 വെബ്സൈറ്റിൽ രജിസ്ട്രർ ചെയ്യാം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് മാത്രം.









0 comments