ദേശീയപാത 66ൻ്റെ വികസനത്തിനായി പണം ചെലവാക്കുന്നത് കേരളം മാത്രം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്

ന്യൂഡൽഹി : ദേശീയപാത വികസനത്തിൽ കേരളം മാത്രമാണ് പണം ചെലവാക്കുന്ന സംസ്ഥാനമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. എ എ റഹീം എംപിക്ക് പാർലമെൻറിൽ നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയപാത 66ന്റെ വികസനത്തിനായ് ഏതെല്ലാം സംസ്ഥാനങ്ങൾ പണം ചെലവാക്കിയിട്ടുണ്ടെന്നായിരുന്നു എ എ റഹീം എംപിയുടെ ചോദ്യം. ചോദ്യത്തിനു നൽകിയ മറുപടിയിലാണ് കേരളം മാത്രമാണ് പണം കൃത്യമായി ചെലവാക്കിയതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സ്ഥിരീകരിച്ചത്. എൻഎച്ച്-66 വികസനവുമായി ബന്ധപ്പെട്ട്, കേരള സർക്കാർ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25% പങ്കിടാൻ തയ്യാറായിട്ടുണ്ട് എന്നും പാർലമെൻറിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
0 comments