ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പ് ; ബിജെപി നേതാവും ബന്ധുവും അറസ്‌റ്റിൽ

online trading scam bjp
വെബ് ഡെസ്ക്

Published on May 30, 2025, 03:31 AM | 1 min read


കാക്കനാട്‌

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഓൺലൈൻ ട്രേഡിങ്‌ ആപ് വഴി തട്ടിപ്പ്‌ നടത്തിയ ബിജെപി നേതാവും ബന്ധുവും അറസ്‌റ്റിലായി. ആലപ്പുഴ മുഹമ്മ വലിയപറമ്പിൽവീട്ടിൽ വി എ ഷാജഹാൻ (-50), അറയിൽപറമ്പിൽവീട്ടിൽ എ എസ് ദിലീഫ് (43) എന്നിവരെയാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജഹാൻ 2019ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ബിജെപി സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു.


എറണാകുളം പനമ്പിള്ളിനഗർ സ്വദേശി വിഷ്ണു രാം ഭാസ്കരൻനായരിൽനിന്ന്‌ അപ്പോളോ ഓൺലൈൻ ട്രേഡിങ്‌ ആപ് വഴി പ്രതികൾ പലപ്പോഴായി 17.89 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്‌. ആപ് വഴി പണം നിക്ഷേപിച്ചാൽ അമിതലാഭം നേടാമെന്ന്‌ വാഗ്ദാനം ചെയ്ത് 2024 ഏപ്രിൽ ഒന്നുമുതൽ മെയ് 20 വരെ കാലയളവിലാണ്‌ പണം തട്ടിയെടുത്തത്‌. പ്രതികൾ മുഹമ്മയിൽ ആക്രിവ്യാപാരം നടത്തിയിരുന്നു. ഇതിന്റെ പേരുപറഞ്ഞാണ്‌ ട്രേഡിങ്ങിലേക്ക്‌ ആളുകളെ ആകർഷിച്ചിരുന്നത്‌.


ബന്ധുക്കളായ ഇരുവരും ചൈന, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചതായും സ്വന്തം പേരിലുള്ള വ്യാജ എക്സ്പോർട്ട്, ഇംപോർട്ട്‌ കമ്പനികളുടെ പേരിൽ കോടിക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയതായും പൊലീസ് കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home