വണ്ടിപ്പെരിയാറിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മൗണ്ട് എസ്റ്റേറ്റിൽ ജോലിചെയ്‌തുകൊണ്ടിരുന്ന അന്തോണി(60)ക്കാണ് പരിക്കേറ്റത്. വെള്ളി പകൽ 11ഓടെയാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്‌തിരുന്ന അന്തോണി റോഡിലേക്കിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമണമുണ്ടായത്. മൂടൽമഞ്ഞ് കാരണം കാട്ടാന അടുത്തെത്തിയത് അന്തോണി കണ്ടില്ല.
തലയ്ക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അന്തോണിയെ കൂടെയുള്ള തൊഴിലാളികൾ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒരാഴ്ചയായി വണ്ടിപ്പെരിയാർ മൗണ്ട്, സത്രം പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. സ്ഥിരമായി മേഖലയിലെത്തുന്ന ഇവ തോട്ടങ്ങളFNZ ഉൾപ്പടെ കൃഷികൾ നശിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു.









0 comments