രസമുള്ള ജീവിത ശീലവുമായി ‘ആകാശ മിഠായി’

തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നര ലക്ഷം ഹയർ സെക്കൻഡറി വിദ്യാർഥികൾ 21 ദിവസത്തെ ജീവിതോത്സവം ചലഞ്ച് വിജയകരമായി പൂർത്തിയാക്കി. രസമുള്ള ജീവിതം ശീലമാക്കിയ കുട്ടികൾക്ക് സർക്കാർ പേരിട്ടു–- ആകാശ മിഠായി.
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് 21 ദിവസത്തെ ചലഞ്ചിലൂടെ ജീവിത പരിശീലനം പദ്ധതി നടപ്പാക്കിയത്. ‘ജീവിതോത്സവം ചലഞ്ച് 2025' പദ്ധതിയുടെ സംസ്ഥാനതല വിജയാഘോഷമായ കാർണിവലിനും ‘ആകാശമിഠായി' എന്നാണ് പേര്. കാർണിവൽ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശിപ്പിച്ചു. 21നും 22നും തിരുവനന്തപുരം കനകക്കുന്നിലാണ് ‘ആകാശമിഠായി ചലഞ്ച് കാർണിവൽ 2025'. ചലഞ്ച് ഏറ്റെടുക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് കാർണിവലിന്റെ ലക്ഷ്യം. ‘ആകാശമിഠായി ചലഞ്ച്' രാജ്യത്തിനും ലോകത്തിനും മാതൃകയായ വിദ്യാഭ്യാസ പരിപാടിയായി വളർത്താൻ സർക്കാർ മുന്നിലുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ലോഗോ പ്രകാശനത്തിനുശേഷം എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ 21 ദിന ചലഞ്ചിലെ തങ്ങളുടെ അനുഭവങ്ങളും നേട്ടങ്ങളും അവതരിപ്പിച്ചു.
എൻഎസ്എസ് ഹയർ സെക്കൻഡറി സ്റ്റേറ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എസ് ഷാജിത, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എസ് അജിത, ഹയർ സെക്കൻഡറി എൻഎസ്എസ് ദക്ഷിണ മേഖല കോ ഓർഡിനേറ്റർ പി ബി ബിനു, ആർ എസ് കൽപ്പന ചന്ദ്രൻ, എ കർണ്ണൻ, ശ്രീജ എന്നിവർ സംസാരിച്ചു. കനകക്കുന്നിൽ നടക്കുന്ന ആ കാശ മിഠായി ചലഞ്ച് കാർണിവലിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.









0 comments