പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2250 രൂപ
ഉത്സവബത്ത , ഓണക്കിറ്റ് ; കെെനിറയെ ഓണസമ്മാനം

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2250 രൂപ
സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണം ആശ്വാസമായി 2250 രൂപ വീതം ലഭിക്കും. 250 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 425 ഫാക്‌ടറികളിലെ 13,835 തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കും. എല്ലാവർക്കും 250 രൂപയുടെ വീതം അരിയും വിതരണം ചെയ്യും. ഇതിനായി 3.46 കോടി രൂപ അനുവദിച്ചു.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ്
പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സപ്ലൈകോ ഓണക്കിറ്റ് വാങ്ങാനായി 1000 രൂപയുടെ ഗിഫ്‌റ്റ് കൂപ്പൺ നൽകും. 2149 തൊഴിലാളികൾക്ക് കിറ്റ് ലിഭിക്കും.
ഖാദി തൊഴിലാളികൾക്ക് 2000 രൂപ ഉത്സവബത്ത
സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ ഓണക്കാല ഉത്സവബത്ത 250രൂപ വർധിപ്പിച്ചു. 2000 രൂപവീതം ലഭിക്കും. 12,500 തൊഴിലാളികൾക്കാണ് അർഹത.
പരമ്പരാഗത തൊഴിലാളികൾക്ക് 50 കോടി
പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് 50 കോടി രൂപയുടെ അധികസഹായം അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ (ഇൻകം സപ്പോർട്ട് സ്‌കീം) പദ്ധതിയിലാണ് തുക ലഭ്യമാക്കിയത്. 3,79,284 തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യം ലഭിക്കും. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി ആൻഡ് സിഗാർ മേഖലകളിലെ ആനുകൂല്യമാണ് വിതരണം ചെയ്യു ന്നത്.
ലോട്ടറി ക്ഷേമനിധി ഉത്സവബത്ത വർധിപ്പിച്ചു
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങളുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി. ഇവർക്ക് 7500 രൂപ വീതം ലഭിക്കും. പെൻഷൻകാർക്കുള്ള ഉത്സവബത്ത 2500 രൂപയിൽനിന്ന് 2750 രൂപയാക്കി. 37,000 സജീവ അംഗങ്ങൾക്കും 8700 പെൻഷൻകാർക്കുമാണ് ആനു കൂല്യം.









0 comments