അശ്ലീല പരാമർശം: സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നൽകി നടി ഉഷ ഹസീന

തിരുവനന്തപുരം: സോഷ്യൽമീഡിയയിലൂടെ വൈറലായ സന്തോഷ് വര്‍ക്കി(ആറാട്ടണ്ണൻ)ക്കെതിരെ പരാതി നൽകി നടി ഉഷ ഹസീന. അശ്ലീല പരാമർശം നടത്തിയതായി കാണിച്ചാണ് നടി പരാതി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആറാട്ടണ്ണൻ നടത്തിയ സിനിമ നടിമാർക്കെതിരായ പരാമർശത്തിലാണ് പരാതി.
സിനിമ നടികളില്‍ മിക്കവരും വേശ്യകളാണെന്ന പരാമര്‍ശമാണ് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി ഉഷ ഹസീന പരാതി നൽകുകയായിരുന്നു. ആലപ്പുഴ ഡിവൈഎസ്പിക്ക് ആണ് പരാതി നൽകിയത്.
സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വര്‍ക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. കഴിഞ്ഞ നാല്‍പത് വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത് മാനസിക വിഷമത്തിന് കാരണമായി ഒരു നടി എന്ന നിലയില്‍ തനിക്ക് ഇത് അപമാനം ഉണ്ടാക്കിയതായും പരാതിയില്‍ ഉഷ് വ്യക്തമാക്കിയിട്ടുണ്ട്.









0 comments