അടൂർ പറഞ്ഞതിനെ വിവാദമാക്കേണ്ട : മന്ത്രി ഒ ആർ കേളു

കൊല്ലം
പരിശീലനം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിനുമാത്രമല്ല, എല്ലാവർക്കും എല്ലാ മേഖലയിലും നല്ലതാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞതിനെ വിവാദമാക്കേണ്ടെന്നും മന്ത്രി ഒ ആർ കേളു.
കായികം, കല, സംഗീതം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ന് പരിശീലനമുണ്ട്. അത് സിനിമയിലും നല്ലതാണ്. അടൂരിന്റെ പരാമർശം സംബന്ധിച്ച പരാതി തീർച്ചയായും പരിശോധിക്കും. പട്ടികവിഭാഗത്തിന് സിനിമയെടുക്കാൻ ഫണ്ട് കൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അടൂർ പറഞ്ഞതിനെ ജാതിയും മതവും ചേർത്ത് കൂട്ടിക്കുഴക്കരുത്. എരിവും പുളിയും ചേർത്ത് പറയുന്നത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്നും മന്ത്രി ചവറയിൽ മാധ്യമങ്ങളോട് പറഞ്ഞു.









0 comments