എസ്‌സി – എസ്‌ടി വിദ്യാർഥികളുടെ ഗ്രാന്റ്‌ ; അപേക്ഷ സമയബന്ധിതമായി 
സമർപ്പിക്കണം : ഒ ആർ കേളു

o r kelu
വെബ് ഡെസ്ക്

Published on Sep 19, 2025, 12:15 AM | 1 min read


തിരുവനന്തപുരം

പട്ടികജാതി – പട്ടികവർഗ വിദ്യാർഥികൾക്ക്‌ ഇ ഗ്രാന്റിനുള്ള അപേക്ഷ സമയബന്ധിതമായി സമർപ്പിക്കണമെന്ന്‌ സ്‌കൂളുകൾക്ക്‌ കർശന നിർദേശം നൽകിയതായി മന്ത്രി ഒ ആർ കേളു നിയമസഭയിൽ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള ഗ്രാന്റ്‌ സമയബന്ധിതമായി നൽകുന്നതിനും നടപടി സ്വീകരിച്ചു. 2024–-25 സാമ്പത്തിക വർഷത്തെ മുഴുവൻ ഗ്രാന്റും വിതരണം ചെയ്‌തു.


സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ 300 കോടി രൂപ അധികമായി നൽകി. 2025–-26ലെ വിതരണം പുരോഗമിക്കുകയാണ്‌. ഇത്‌ ത്വരിതപ്പെടുത്തുന്നതിന്‌ നടപടി സ്വീകരിക്കും. പട്ടിക വർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലിയോട്‌ അനുബന്ധിച്ച്‌ എസ്‌എസി –- എസ്‌ടി കുട്ടികൾക്ക്‌ ഇന്റർനെറ്റ്‌ സൗകര്യം ഉൾപ്പെടെയുള്ള സ്‌മാർട്ട്‌ പഠനമുറികൾ നിർമിച്ചു നൽകുമെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പ
റഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home