നഴ്സിങ് വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ

പാലാ : നഴ്സിങ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാണിയക്കാട് കല്ലറയ്ക്കൽ സാജൻ ജേക്കബ്- സിനി ദമ്പതിമാരുടെ മകൾ സിൽഫ (19) ആണ് മരിച്ചത്. തിങ്കൾ ഉച്ചയോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇളയ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് വിദ്യാർഥിനിയെ തൂങ്ങിയ നിലയിൽ കണ്ടത്. വീടിനുള്ളിലെ മുറിയിൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പാലാ പൊലീസ് എത്തി മൃതദേഹം ഗവ. ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഹൈദരാബാദിലെ സ്വകാര്യ കോളേജിൽ ബിഎസ്‍സി ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിയാണ് സിൽഫ.
പരിശോധനയ്ക്കായി പൊലീസ് സിൽഫയുടെ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിൽഫയുടെ സംസ്കാരം ചൊവ്വ വൈകിട്ട് നെല്ലിയാനി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.









0 comments