ഓസ്‌ട്രേലിയയിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: ഇൻവെസ്റ്റ് കേരള ഉച്ചകോടിയില്‍ ധാരണപത്രം ഒപ്പിട്ടു

ഓസ്‌ട്രേലിയയിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിനുള്ള ധാരണപത്രത്തിൽ നോർക്ക റൂട്ട്സ്, കെ -ഡിസ്ക്, ദ മൈഗ്രേഷൻ ഏജൻസി പ്രതിനിധികൾ ഒപ്പിട്ടപ്പോൾ
തിരുവനന്തപുരം: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ വയോജനപരിചരണം, നഴ്സിങ് മേഖലകളിലേക്ക് കേരളത്തിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് സാധ്യതയൊരുക്കുന്ന ത്രികക്ഷി (നോർക്ക റൂട്ട്സ്, കെ-–-ഡിസ്ക്, ദ മൈഗ്രേഷൻ ഏജൻസി) ധാരണപത്രം ഒപ്പിട്ടു. ആഗോള നിക്ഷേപ സംഗമമായ ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ കെ–- -ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കൊളശേരി, ദ മൈഗ്രേഷൻ ഏജൻസി എംഡി സാറാ താപ്പ എന്നിവരാണ് ഒപ്പുവച്ചത്.
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ ഇൻവെസ്റ്റ്മെന്റ് എൻഎസ്‌ഡബ്ല്യുവിന്റെ പിന്തുണയോടെയാണ് റിക്രൂട്ട്മെന്റ്. ചെന്നൈയിലെ ഓസ്ട്രേലിയൻ ഡെപ്യൂട്ടി കോൺസുൽ ജനറൽ ഡേവിഡ് എഗ്ലസ്റ്റൺ, ന്യൂ സൗത്ത് വെയിൽസ് പ്രതിനിധികളായ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമീഷണർ മാലിനി ദത്ത്, ഇന്റർനാഷണൽ എഡ്യൂക്കേഷൻ (ഇന്ത്യ) ഡയറക്ടർ സുചിത ഗോകർണ്, കെ-–-ഡിസ്ക് എക്സിക്യുട്ടീവ് ഡയറക്ടർ പി എം റിയാസ്, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി ബി സുനിൽകുമാർ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി രശ്മി എന്നിവരും പങ്കെടുത്തു.









0 comments