നഴ്‌സിങ് കോളേജുകളിലും ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ; പദ്ധതിരേഖ തയ്യാറാക്കാൻ സമിതി

തിരുവനന്തപുരം
സർക്കാർ നഴ്‌സിങ് കോളേജുകളിൽ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് സാധ്യത തുറന്ന് സംസ്ഥാനം. ഇതിൽ പദ്ധതിരൂപരേഖ തയാറാക്കാൻ നഴ്‌സിങ് വിദ്യാഭ്യാസം ജോയിന്റ് ഡയറക്ടർ, നഴ്‌സിങ് സർവീസ് അഡീഷണൽ ഡയറക്ടർ, സീമാറ്റ് ഡയറക്ടർ എന്നിവരടങ്ങുന്ന സമിതിക്ക് ആരോഗ്യവകുപ്പ് രൂപം നൽകി. ക്യാമ്പസ് സെലക്‌ഷൻ രീതി സംബന്ധിച്ച് സമിതി റിപ്പോർട്ട് തയാറാക്കും. രണ്ടാഴ്ചയിൽ പദ്ധതിരേഖ സമർപ്പിക്കും.
വിദേശരാജ്യങ്ങളിൽ കേരളത്തിൽനിന്നുള്ള നഴ്‌സുമാർക്ക് വലിയ അവസരങ്ങളാണുള്ളത്. ഇന്ത്യയ്ക്ക് അകത്തും ഈ സാധ്യതയുണ്ട്.
ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ആവശ്യവുമായി സ്വകാര്യ ആരോഗ്യ സംഘടനകൾ നേരത്തെ സമീപിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം. അവസാന വർഷ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കും മുമ്പ് ജോലി സ്വന്തമാക്കാൻ ഇതിലൂടെ കഴിയും. സർക്കാർ സ്ഥാപനങ്ങളായ നോർക്ക, ഒഡെപെക് എന്നിവ വഴി ആയിരക്കണക്കിന് നഴ്‌സുമാർക്ക് വിദേശത്ത് ജോലി ലഭ്യമായിട്ടുണ്ട്.









0 comments