നഴ്‌സിങ് കോളേജ് റാഗിങ്: പ്രിൻസിപ്പാളിനെയും അസി. പ്രൊഫസറെയും സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം : കോട്ടയം ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ കോളേജ് പ്രിൻസിപ്പാളിനെയും അസി. പ്രൊഫസറെയും സസ്‌പെൻഡ് ചെയ്തു. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രിൻസിപ്പൽ പ്രൊഫ. എ ടി സുലേഖ, അസി. വാർഡന്റെ ചുമതലയുള്ള അസി. പ്രൊഫ. അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശം നൽകി ഉത്തരവായി. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് നടപടി.









0 comments