അയ്യപ്പസംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും: ജി സുകുമാരൻ നായർ

ജി സുകുമാരൻ നായർ
കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗത്തിൽ എൻഎസ്എസ് പങ്കെടുക്കും. ആഗോള അയ്യപ്പ സംഗമത്തിന് പ്രതിനിധികളെ അയക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു. നേരത്തെ പറഞ്ഞ നിലപാട് തന്നെയാണ് എൻഎസ്എസിനുള്ളത്. കരയോഗങ്ങൾക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ട്. അതാകും ചിലയിടങ്ങളിൽ എതിർപ്പായി വരുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.
പമ്പാതീരത്ത് ഈ മാസം 20നാണ് അയ്യപ്പസംഗമം. രാജ്യത്തെ പ്രധാന തീർത്ഥാടനകേന്ദ്രമായ ശബരിമലയുടെ വികസനം ലക്ഷ്യമിട്ടാണ് സംഗമം സംഘടിപ്പിക്കുന്നത്. എസ്എൻഡിപി, മലയരയ മഹാസഭ, കെപിഎംഎസ്, കേരള ദളിത് ഫെഡറേഷൻ തുടങ്ങിയ സംഘടനകളും സംഗമത്തിൽ പങ്കെടുക്കുമെന്നും നിർദേശങ്ങൾ അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.









0 comments