നേട്ടം തുടർന്ന് ആരോഗ്യകേരളം ; 7 സ്ഥാപനത്തിനുകൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം
കേരളത്തിന്റെ ആരോഗ്യ മേഖലയ്‌ക്ക് വീണ്ടും ദേശീയ അംഗീകാരം. സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങൾകൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് (എൻക്യുഎഎസ്) സർട്ടിഫിക്കേഷൻ ലഭിച്ചു. മൂന്നെണ്ണത്തിന് പുതുതായും നാലെണ്ണത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കിയ എന്‍ക്യുഎഎസ് അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ 233 ആരോഗ്യ സ്ഥാപനങ്ങൾ ഈ പട്ടികയിലെത്തി.
തൃശൂർ ഏങ്ങണ്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം, തൃശൂർ മണലൂർ കുടുംബാരോഗ്യ കേന്ദ്രം, കൊല്ലം വേളമാനൂർ ജനകീയ ആരോഗ്യ കേന്ദ്രം എന്നിവയ്ക്കാണ് പുതുതായി അംഗീകാരം. തൃശൂർ കൊടകര കുടുംബാരോഗ്യ കേന്ദ്രം, തൃശൂർ മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് കല്ലുനിര വടകര നഗര കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് പയ്യാനക്കൽ നഗര കുടുംബാരോഗ്യ കേന്ദ്രം എന്നിവയ്ക്കാണ് പുതുക്കിയ അംഗീകാരവും ലഭിച്ചത്.
ഏഴ് ജില്ലാ ആശുപത്രി, അഞ്ച് താലൂക്ക് ആശുപത്രി, 11 സാമൂഹികാരോഗ്യ കേന്ദ്രം, 46 നഗര കുടുംബാരോഗ്യ കേന്ദ്രം, 154 കുടുംബാരോഗ്യ കേന്ദ്രം, 10 ജനകീയ ആരോഗ്യ കേന്ദ്രം എന്നിവയ്ക്കാണ് നിലവിൽ അംഗീകാരമുള്ളത്.









0 comments