'ടോൾ പിരിക്കേണ്ട': എൻഎച്ച്എഐയുടെ അപ്പീൽ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞതിനെതിരായ ദേശീയപാത അതോറിറ്റിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. 'കുഴികളിലൂടെ സഞ്ചരിക്കാൻ പൗരന്മാർ കൂടുതൽ പണം നൽകേണ്ടതില്ല. റോഡിലെ ഗട്ടറുകൾ കാര്യക്ഷമതയില്ലായ്മയുടെ പ്രതീകമാണ്. അഞ്ച് കിലോമീറ്ററാണ് പ്രശ്നമെങ്കിലും മുഴുവൻ ഗതാഗതത്തെയും ബാധിക്കുന്നു. പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്ക'യെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗതാഗതം സുഗമമാക്കുന്നതിനായി ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീംകോടതി നിർദേശിച്ചു.









0 comments