പ്രതിപക്ഷം ബാനറുമായി നടുക്കളത്തിൽ; ക്യാൻസർ രോഗികൾക്കായുള്ള കെഎസ്ആർടിസി പദ്ധതി പ്രഖ്യാപനത്തിന് നേരെ കൂവൽ

തിരുവനന്തപുരം: നിയമസഭയിൽ ബാനറുമായി നടുക്കളത്തിലിറങ്ങി പ്രതിപക്ഷം. ചർച്ചയ്ക്ക് തയ്യാറാകാതെയാണ് നിയമസഭയിൽ പ്രതിപക്ഷം തുടർച്ചയായി ബഹളംവെച്ചത്. വിഷയദാരിദ്ര്യം നേരിടുന്ന പ്രതിപക്ഷം, ക്യാൻസർ രോഗികൾ കേരളത്തിലെവിടെയും സൂപ്പർഫാസ്റ്റിലുൾപ്പടെ സൗജന്യ യാത്രയെന്ന പ്രഖ്യാപനത്തിന് നേരെ പോലും കൂക്കിവിളിച്ചു.
ബാനർ പിടിച്ച് വാങ്ങാൻ സ്പീക്കർ നിർദ്ദേശിച്ചു.പ്രതിപക്ഷ നേതാവ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്നുവെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. അപകടകരമായ പ്രവർത്തനമാണിത്. ഹൈക്കോടതി ഇടപെട്ട് നിയമിച്ച സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഇത്തരം പ്രതിഷേധവുമായി പ്രതിപക്ഷം ഇറങ്ങുന്നത് ജനാധിപത്യ വിരുദ്ധമായ കാര്യമാണെന്ന് കെ വി സുമേഷ് എംഎൽഎ പറഞ്ഞു. അനാവശ്യ സമരവുമായി കനഗോലു പിന്തുണയോടെ ഇറങ്ങുന്ന പ്രതിപക്ഷത്തെ ഒറ്റപ്പെടുന്നതാണമെന്ന് കെ ആൻസലൻ എംഎൽഎ പറഞ്ഞു.









0 comments