നിമിഷപ്രിയയുടെ മോചനം: വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണം- എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
തിരുവനന്തപുരം: യമനില വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനു വേണ്ടി സമസ്‌തകേരള ജംഇയത്തുൽ ഉലമ നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടലിനെ എത്ര ശ്ലാഘിച്ചാലും അധികമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അദ്ദേഹത്തിന്റെ ഇടപെടലിൽ വധശിക്ഷ നീട്ടിവച്ചിരിക്കുകയാണ്. എന്നാൽ മോചനത്തിന് തടസ്സമാകുന്ന തരത്തിൽ അദ്ദേഹത്തെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നത്. വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള നീക്കത്തിനെതിരെ സമൂഹം ജാഗരൂകമാകണം– അദ്ദേഹം പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനത്തിനുവേണ്ടി സംസ്ഥാന സർക്കാർ നല്ല ഇടപെടലാണ് നടത്തിയത്. മൂന്നുതവണ വിദേശമന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകി. ഡെൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കെ വി തോമസും ഇടപെടൽ നടത്തി. ലോക കേരളസഭയിലെ അംഗങ്ങളാണ് ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് മോചനത്തിനാവശ്യമായ ഇടപെടൽ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. കാന്തപുരം എ പി അബൂബക്കറുടെ ഇടപെടലിൽ യമനിലെ സൂഫി പണ്ഡിതരുടെ നേതൃത്വനത്തിൽ ചർച്ചകൾ നടക്കുകയാണ്. നിമിഷപ്രിയയുടെ മോചനത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്– എം വി ഗോവിന്ദൻ പറഞ്ഞു.









0 comments