നിലമ്പൂരിൽ 75.27% പോളിങ്; തെരഞ്ഞെടുപ്പ് കമീഷന്റെ അന്തിമ കണക്ക് പുറത്ത്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ. വെള്ളിയാഴ്ചയാണ് അന്തിമ കണക്ക് പുറത്തുവന്നത്. 76.71 ശതമാനമായിരുന്നു 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ പോളിങ്. 2024ൽ വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 70.99 ഉം 2025ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ 61.91 ശതമാനവുമായിരുന്നു പോളിങ്.
ഉപതെരഞ്ഞെടുപ്പിൽ ആവേശമൊട്ടും ചോരാതെയായിരുന്നു നിലമ്പൂരിൽ പോളിങ്. രാവിലെ കനത്ത മഴയിലും പോളിങ് വേഗത്തിലായിരുന്നു. ആദ്യ രണ്ടു മണിക്കൂറിൽ 13.15 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മഴ മാറിയതോടെ പൊളിങ്ങ് കനത്തു. ഉച്ചയ്‌ക്ക് ഒന്നിന് ഇത് 46.73 ശതമാനമായി. മൂന്നുമണിക്ക് 59.68 ആയി. വൈകിട്ട് അഞ്ചിന് 70.76 ശതമാനമായി ഉയർന്നു. മിക്കയിടത്തും ആറിന് മുമ്പ് വോട്ടിങ് അവസാനിച്ചു. യന്ത്രത്തിന്റെ വേഗതക്കുറവാണ് ചിലയിടങ്ങളിൽ പോളിങ് വൈകിച്ചത്. ആദിവാസി വോട്ടർമാർക്കായി തയ്യാറാക്കിയ മൂന്ന് പ്രത്യേക ബൂത്തിലും കനത്ത പോളിങ്ങായിരുന്നു.









0 comments