ദേശീയപാത 66 കൂരിയാട് വയഡക്ട് നിർമിക്കാൻ 
ചെലവ് 80 കോടി രൂപ

nh 66 kooriyad incident
വെബ് ഡെസ്ക്

Published on Jun 09, 2025, 12:40 AM | 1 min read


തിരുവനന്തപുരം

മണ്ണിടിച്ചിലും വിള്ളലുമുണ്ടായ മലപ്പുറത്തെ കൂരിയാട്‌ വയൽ പ്രദേശത്ത് 360 മീറ്റർ നീളത്തിൽ വയഡക്ട് നിർമിക്കാൻ 80 കോടി രൂപ വേണ്ടി വരുമെന്നാണ് വിദ​ഗ്ധ സമിയുടെ വിലയിരുത്തൽ. വീഴ്ച വരുത്തിയ കരാറുകാരാണ് പൂർണമായും പണം നൽകേണ്ടത്.


nhaiവയഡക്ട് നി‌ർമിക്കാൻ ഈ ഭാ​ഗത്തെ പാത പൂർണമായും നീക്കം ചെയ്യും. തുടർന്ന് പൈലിങ് നടത്തി എത്രയും വേ​ഗം നിർമാണം ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. കുപ്പത്ത്‌ മണ്ണിടിഞ്ഞഭാഗം പൂർണമായും നീക്കി പുതുക്കിപ്പണിയും. വിള്ളലുണ്ടായ റീച്ചുകളുടെ പൂർത്തീകരണ ഷെഡ്യൂൾ വീണ്ടും പുതുക്കി നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home