എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു

ആലപ്പുഴ
സിവിൽ സർവീസിനും സമൂഹത്തിനും കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികളെ ശക്‌തമായി ചെറുക്കാനുള്ള ആഹ്വാനവുമായി എൻജിഒ യൂണിയൻ 62–-ാം സംസ്ഥാന സമ്മേളനം സമാപിച്ചു.
സമാപനദിവസം രാവിലെ ‘ധനകാര്യ ഫെഡറലിസവും സിവിൽ സർവീസും’ എന്ന വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തി. ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ ശ്രീകുമാർ സംസാരിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം വി ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ നന്ദിയും പറഞ്ഞു.
‘ലിംഗനീതി, തുല്യത, വികസനം ’എന്ന വിഷയത്തിൽ നടന്ന വനിതാ സെമിനാർ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് യു വാസുകി ഉദ്ഘാടനംചെയ്തു. മാധ്യമ പ്രവർത്തക ആർ പാർവതീദേവി സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി എം ഹാജറ അധ്യക്ഷയായി. സംസ്ഥാന ട്രഷറർ വി കെ ഷീജ സ്വാഗതവും വനിതാ സബ് കമ്മിറ്റി കൺവീനർ എസ് ലക്ഷ്‌മീദേവി നന്ദിയും പറഞ്ഞു.









0 comments