ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡ്: 
കരട്‌ വിജ്ഞാപനം ഇന്ന്‌

തദ്ദേശവാർഡ്‌ വിഭജനം ; ഇനി പുതിയ വോട്ടർ പട്ടിക

new voters list
വെബ് ഡെസ്ക്

Published on May 30, 2025, 03:13 AM | 1 min read


തിരുവനന്തപുരം

തദ്ദേശവാർഡ്‌ വിഭജനത്തിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയായതോടെ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ പുതിയ വോട്ടർപട്ടിക തയ്യാറാക്കാൻ ഒരുക്കമാരംഭിച്ചു. നിലവിലുള്ള വാർഡുകളിലെ വോട്ടർപട്ടികയിലെ എല്ലാ വോട്ടർമാരെയും പുനർനിർണയിച്ച വാർഡുകളിലേക്ക്‌ ക്രമീകരിച്ചാണ്‌ പട്ടിക തയ്യാറാക്കുക. വിജ്ഞാപനം പിന്നീട്.


ഇലക്ട-റൽ രജിസ്ട്രേഷൻ ഓഫീസർമാർക്കുള്ള (ഇആർഒ) പരിശീലനപരിപാടി ജൂൺ അഞ്ചിന് അവസാനിക്കും. പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സെക്രട്ടറിമാരും കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ട-റൽ രജിസ്ട്രേഷൻ ഓഫീസർമാർ. പുതിയ വാർഡുകളിലെ വോട്ടർമാരുടെ എണ്ണമനുസരിച്ച് പോളിങ്‌ സ്റ്റേഷനുകൾ ക്രമീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


കരട്‌ വോട്ടർപട്ടിക ഒന്നര മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. കൂട്ടിച്ചേർക്കലിനും തെറ്റുതിരുത്താനും ഒരുമാസം സമയം നൽകും. തുടർന്ന്‌ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതനസുരിച്ച്‌വീട്ടുനമ്പർ മാറും. പുതിയ നമ്പർ തദ്ദേശസ്ഥാപനങ്ങൾ നൽകും. എന്നാൽ, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക നിലവിലുള്ള വീട്ടുനമ്പർ അനുസരിച്ചുതന്നെയാകും.


ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡ്: 
കരട്‌ വിജ്ഞാപനം ഇന്ന്‌

ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം വെള്ളിയാഴ്‌ച ഇറക്കും.152 ബ്ലോക്കിലായി നിലവിൽ 2,080 വാർഡുണ്ടായിരുന്നത്‌ ഇനി 2,267 വാർഡാകും. ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവുംകുറവ്‌ പതിനാലും കൂടിയത് ഇരുപത്തിനാലും വാർഡുണ്ടാകും. കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാൻ സമയം അനുവദിക്കും. പരാതി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ഡി ലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ നൽകാം. പരിശോധിച്ച്‌ ഭേദഗതി വരുത്തി അന്തിമ വിജ്ഞാപനം ഇറക്കും.


രണ്ടാം ഘട്ടമായാണ്‌ ബ്ലോക്ക്‌ പഞ്ചായത്തുകളുടെ വാർഡ്‌വിഭജനം. മൂന്നാംഘട്ടത്തിൽ ജില്ലാ പഞ്ചായത്ത്‌ വാർഡ്‌ വിഭജനം നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home