പുതിയ ചലച്ചിത്ര നയം: ചർച്ചാരേഖ വെബ്സൈറ്റിൽ, നിർദ്ദേശങ്ങൾ 25 വരെ സമർപ്പിക്കാം

kerala film policy conclave
വെബ് ഡെസ്ക്

Published on Aug 15, 2025, 02:49 PM | 1 min read

തിരുവനന്തപുരം: തൊഴിൽസുരക്ഷിതത്വവും ലിംഗസമത്വവും സ്‌ത്രീസുരക്ഷയും ഉറപ്പാക്കി മലയാള സിനിമാ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനായി സംഘടിപ്പിച്ച ദ്വിദിന കേരള ഫിലിം പോളിസി കോൺക്ലേവിൽ നയരൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വിശദമായ ചർച്ചാരേഖ www.ksfdc.in, www.keralafilm.com വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.


അഭിപ്രായങ്ങൾ മാനേജിംഗ് ഡയറക്ട‌ർ, കെഎസ്എഫ്ഡിസി, ചലച്ചിത്ര കലാഭവൻ, വഴുതയ്ക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തിലോ [email protected] എന്ന ഇ- മെയിൽ ഐഡിയിൽ ആഗസ്ത് 25ന് മുൻപായി സമർപ്പിക്കാമെന്ന് അധികൃതകർ അറിയിച്ചു. വിദഗ്‌ധസമിതി പരിശോധിച്ചാണ്‌ കരട്‌ നയമുണ്ടാക്കുക. മൂന്നുമാസത്തിനകം സർക്കാർ നയം പ്രഖ്യാപിക്കും.


600 പ്രതിനിധിൾ പങ്കെടുത്ത കോൺക്ലേവിൽ പ്രൊഡക്‌ഷൻ ബോയ്‌ മുതൽ സംവിധായകൻ വരെ സിനിമയ്‌ക്ക് മുന്നിലും അണിയറയിലുമുള്ള എല്ലാവരെയും പങ്കെടുത്ത വിപുലമായ ചർച്ചയാണ് നടന്നത്. ജർമനി, ഇംഗ്ലണ്ട്‌, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ചലച്ചിത്ര പ്രവർത്തകരുമെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home