നീറ്റ് യുജി: പ്രവേശന നടപടി ഇന്നുമുതല്‍

തിരുവനന്തപുരം : മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന അഖിലേന്ത്യ നീറ്റ് യുജി 2025 അലോട്ട്മെന്റ് പ്രക്രിയക്ക് തിങ്കളാഴ്ച തുടക്കമാകും. എംബിബിഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്‌സിങ് പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളിലാണ് പ്രവേശനം.
കൗൺസലിങ്ങിൽ പങ്കെടുക്കാൻ mcc.nic.inൽ രജിസ്‌ട്രേഷൻ നടത്തി നിശ്ചിത തുക (രജിസ്‌ട്രേഷൻ ഫീ, സെക്യൂരിറ്റി ഡിപ്പോസിറ്റ്) അടയ്ക്കണം. തുടർന്ന് ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം.
തിങ്കളാഴ്ച മുതൽ 28ന് പകൽ 12 വരെ രജിസ്‌ട്രേഷൻ നടത്താം. തുക അടയ്ക്കാനുള്ള സൗകര്യം 28-ന് വൈകിട്ട് മൂന്നുവരെ ലഭിക്കും. രാത്രി 11.55 വരെ ഓപ്ഷൻ രജിസ്ട്രേഷൻ ലഭിക്കും.
ആദ്യ അലോട്ട്മെന്റ് ഫലം 31-ന് പ്രഖ്യാപിക്കും. കോളേജ്/സ്ഥാപന റിപ്പോർട്ടിങ്ങിന് ആഗസ്ത് ആറ് വരെ അവസരമുണ്ടാകും. രണ്ടാംഘട്ടം 12-ന് തുടങ്ങും. പുതിയ രജിസ്‌ട്രേഷൻ 18-ന് പകൽ 12 വരെ നൽകാം. ഓപ്ഷൻ രജിസ്ട്രേഷനും ഓപ്ഷൻ ലോക്കിങ്ങും 18-ന് രാത്രി 11.55 വരെയും നടത്താം. രണ്ടാം അലോട്ട്‌മെന്റ് ഫലം 21-ന് പ്രസിദ്ധീകരിക്കും. മൂന്നാംഘട്ട അലോട്ട്മെന്റ് പ്രവേശന നടപടി സെപ്തംബർ മൂന്ന് മുതൽ എട്ട് വരെയാണ്. അലോട്ട്മെന്റ് 11ന് നടക്കും. ഓൺലൈൻ സ്‌ട്രേ വേക്കൻസി റൗണ്ട് 22-ന് തുടങ്ങും. 24-ന് വൈകിട്ട് മൂന്നുവരെ രജിസ്‌ട്രേഷൻ ചെയ്യാനാകും 27-ന് പ്രഖ്യാപിക്കും. വെബ്സൈറ്റ്: mcc.nic.in.
സംസ്ഥാനതല അലോട്ട്‌മെന്റ് നടപടി 30ന് ആരംഭിച്ചേക്കും. ആദ്യ അലോട്ട്‌മെന്റ് 30 മുതൽ ആഗസ്ത് ആറുവരെയാകും. രണ്ടാംറൗണ്ട് അലോട്ട്‌മെന്റ് നടപടി ആഗസ്ത് 19 മുതൽ 29 വരെ. ക്ലാസുകൾ സെപ്റ്റംബർ ഒന്നിന് തുടങ്ങും.









0 comments