ഏറ്റവും പിന്നിൽ ഹരിയാന , കേരളത്തിൽ രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടില്ല
കുറ്റപത്രം സമർപ്പിക്കൽ : കേരളം മുന്നിൽ ; എൻസിആർബി റിപ്പോർട്ട്

ന്യൂഡൽഹി
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) യുടെ റിപ്പോർട്ടുപ്രകാരം ഐപിസി കേസുകളിലെ കുറ്റപത്രം സമർപ്പിക്കൽ നിരക്കിൽ രാജ്യത്ത് ഏറ്റവും മുന്നിൽ കേരളം. 95.60 ആണ് കേരളത്തിലെ നിരക്ക്. ദേശീയ ശരാശരി 77 ശതമാനം. ഏറ്റവും പിന്നിൽ ഹരിയാന– 44.2 ശതമാനം. ചെറിയ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിൽ മണിപ്പുർ– 23.2 ശതമാനം.
2023ൽ 2.58 ലക്ഷം ഐപിസി കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്‌തത്. പ്രാദേശിക നിയമങ്ങളും പ്രത്യേക നിയമങ്ങളും അടിസ്ഥാനമാക്കി 3.26 ലക്ഷം കേസ് രജിസ്റ്റർ ചെയ്‌തു. രാജ്യത്താകെ 27,721 കൊലപാതകക്കേസുകൾ രജിസ്റ്റർ ചെയ്‌തപ്പോൾ കേരളത്തിൽ 352. കേരളത്തിൽ രാജ്യദ്രോഹക്കേസുകൾ ഒന്നുംതന്നെയില്ല.രാജ്യത്താകെ 1.72 ലക്ഷം ആത്മഹത്യ. കേരളത്തിൽ 10972. ആത്മഹത്യ കൂടുതൽ മഹാരാഷ്‌ട്രയിൽ–22687. കാർഷിക മേഖലയിലെ ആത്മഹത്യകൾ 10,700. ഏറ്റവും കൂടുതൽ മഹാരാഷ്‌ട്രയിൽ–3857. സൈബർ കുറ്റകൃത്യ നിരക്ക് 4.8 ശതമാനത്തിൽനിന്നും 6.2 ശതമാനമായി. 86420 സൈബർ കേസുകൾ റിപ്പോർട്ടു ചെയ്‌തു. ഇതിൽ 59,526 കേസുകളും സൈബർതട്ടിപ്പിലാണ്.
രാജ്യത്ത് സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. 2023ൽ സ്‌ത്രീകള്‍ക്കെതിരായ 4,48,211 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 2022ല്‍ 4,45,256, 2021ൽ 4,28,278 എന്നിങ്ങനെയായിരുന്നു കേസുകൾ.








0 comments