മൂന്ന് ആശുപത്രികൾക്കുകൂടി പുതുതായി അംഗീകാരം
ദേശീയ ഗുണനിലവാരം ; സംസ്ഥാനത്തെ 200 ആശുപത്രികള്‍ പട്ടികയിൽ

തിരുവനന്തപുരം : ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻക്യുഎഎസ്) സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത് സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനം. പുതുതായി മൂന്ന് ആരോഗ്യ സ്ഥാപനത്തിനുകൂടി അംഗീകാരം ലഭിച്ചതോടെയാണ് ഈ നേട്ടത്തിലെത്തിയത്.
ഇടുക്കി ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രം 94.92 ശതമാനം സ്‌കോറും വയനാട് വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം 89.65 ശതമാനം സ്‌കോറും വയനാട് മുത്തങ്ങ ജനകീയ ആരോഗ്യ കേന്ദ്രം 88.86 ശതമാനം സ്‌കോറും നേടിയാണ് പുതുതായി പട്ടികയിലെത്തിയത്. അഞ്ച് ജില്ലാ ആശുപത്രി, നാല് താലൂക്ക് ആശുപത്രി, 11 സാമൂഹികാരോഗ്യ കേന്ദ്രം, 41 അർബൻ പിഎച്ച്‌സി, 135 കുടുംബാരോഗ്യ കേന്ദ്രം, നാല് ജനകീയ ആരോഗ്യകേന്ദ്രം എന്നിവയ്ക്കാണ് സംസ്ഥാനത്ത് ഈ അംഗീകാരമുള്ളത്.
ഇവിടങ്ങളിൽ മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയുണ്ടാകും.വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ട്. 2023ലാണ് ആർദ്രം മിഷന്റെ ഭാഗമായി 5415 ജനകീയ ആരോഗ്യ കേന്ദ്രം യാഥാർഥ്യമാക്കിയത്.









0 comments