ദേശീയപാത നിർമാണം: മേഘ കമ്പനി സൂപ്പർവൈസർ തൂങ്ങി മരിച്ച നിലയിൽ

megha constructions embloyee dead
വെബ് ഡെസ്ക്

Published on Jul 24, 2025, 09:08 PM | 1 min read

പനയാൽ (കാസർകോട്): ദേശീയപാതയുടെ രണ്ടും മൂന്നും റീച്ചിന്റെ നവീകരണ നിർമാണ കരാർ ഏറ്റെടുത്ത മേഘ എൻജിനീയറിങ് ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിന്റെ ആന്ധ്ര സ്വദേശിയായ സ്ട്രെക്ചർ സൂപ്പർവൈസറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിയനഗരം ജില്ലയിൽ കോന ഗ്രാമത്തിലെ മദാക്ക ഗോവർധനറാവു(30) ആണ് മരിച്ചത്. പെരിയ മേഖലയിൽ ദേശീയപാതാ നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.


ഒമ്പതുമാസം മുൻപാണ് ഗോവർധൻ കാസർകോട്ടെത്തിയത്. പെരിയാട്ടടുക്കത്തെ സ്വകാര്യകെട്ടിടത്തിലെ മുറിയിൽ മറ്റു രണ്ടുപേരോടൊപ്പമായിരുന്നു താമസം. ഒപ്പം താമസിച്ചിരുന്ന ഒരാൾ കഴിഞ്ഞ ദിവസം നാട്ടിൽ പോയിരുന്നു. മറ്റേയാൾ വ്യാഴാഴ്ച രാവിലെ 6.30ന് ജോലിസ്ഥലത്തേക്കും പോയി. വൈകിയിട്ടും ഗോവർധനറാവു എത്താത്തതിനാൽ ഇയാൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. സംശയം തോന്നി പകൽ 11.50ഓടെ താമസസ്ഥലത്ത് എത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.


ജനൽ ഗ്ലാസ് തകർത്ത് നോക്കിയപ്പോൾ സീലിങ് ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ബേക്കൽ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഗോവർധനറാവുവിന്റെ സഹോദരൻ വിമാനമാർഗം കാസർകോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഇയാൾ ജില്ലാ ആശുപത്രിയിൽ എത്തിയശേഷം പോസ്റ്റുമോർട്ടം നടക്കും



deshabhimani section

Related News

View More
0 comments
Sort by

Home