കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, നഗ്നതാപ്രദർശനം: യുവാവ് അറസ്‌റ്റിൽ

മരട്: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുട്ടികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുംചെയ്‌ത യുവാവിനെ പൊലീസ് പിടികൂടി. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ സുധീഷാണ് (28) പനങ്ങാട് പൊലീസിന്റെ പിടിയിലായത്.
നാലാം ക്ലാസ് വിദ്യാർഥികളെ കഴിഞ്ഞ ബുധൻ വൈകിട്ട് ആറരയോടെ സ്കൂട്ടറിലെത്തിയ യുവാവ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് പനങ്ങാട് പൊലീസിന് കുടുംബം പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് 39 സ്കൂട്ടറുകളുടെ വിവരങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ സ്കൂട്ടറിലെത്തി നഗ്നതപ്രദർശനം നടത്തുന്നതും അശ്ലീല ആംഗ്യം കാണിക്കുന്നതും കുട്ടികളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് എത്തുന്നതുമെല്ലാം ദൃശ്യങ്ങളിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
പനങ്ങാട് ഇൻസ്‌പെക്ടർ സജു ആന്റണിയുടെ നേതൃത്വത്തിലാണ് അറസ്‌റ്റ്. കുരുമുളക് സ്‌പ്രേ അടിച്ച് മോഷണം നടത്തിയതിന് പാലാരിവട്ടം സ്‌റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.









0 comments