സമയത്തു ചെയ്‌തിരുന്നുവെങ്കിൽ രണ്ട് ജീവൻ അവശേഷിക്കുമായിരുന്നു
‘രണ്ടു ജീവന്റെ വില’ ; എൻ എം വിജയന്റെ കുടുംബത്തിന് വീടിന്റെ രേഖ കിട്ടി

ബത്തേരി
രണ്ട് ജീവന്റെ വിലയുള്ള പട്ടയമാണ് തിരികെ ലഭിച്ചതെന്ന് കോൺഗ്രസ് നേതാക്കളുടെ കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജ. വിജയൻ ബത്തേരി അർബൻ ബാങ്കിൽ പണയപ്പെടുത്തിയ വീടിന്റെയും സ്ഥലത്തിന്റെയും രേഖ തിരികെ വാങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
‘വേണ്ട സമയത്ത് കോൺഗ്രസ് ഇത് ചെയ്‌തിരുന്നെങ്കിൽ വീട്ടിൽ രണ്ട് ജീവൻ ഉണ്ടാകുമായിരുന്നു. അച്ഛനും അനുജനും മരിക്കേണ്ടി വരുമായിരുന്നില്ല. രണ്ടരക്കോടി രൂപയാണ് അച്ഛന്റെ ബാധ്യത. ആദ്യം പറഞ്ഞത് എല്ലാ ബാധ്യതകളും തീർക്കുമെന്നായിരുന്നു. അത് ഏകപക്ഷീയമായി മൂന്ന് കാര്യങ്ങളായി കുറച്ച് കെപിസിസി കരാർ ഉണ്ടാക്കി. ജീവിച്ചല്ലേ പറ്റൂ. ഞങ്ങൾക്ക് മൂന്ന് മക്കളുണ്ട്. അവർക്കൊരു ജീവിതം വേണം. ബാക്കി കടങ്ങൾ ഞങ്ങൾക്ക് ആവുംപോലെ ചെയ്യും’–പത്മജ പറഞ്ഞു.
പാർടി നേതാക്കൾ വാങ്ങിയ പണത്തിന്റെ ബാധ്യത തീർക്കാനാണ് വിജയൻ കിടപ്പാടം ബാങ്കിൽ പണയപ്പെടുത്തിയത്. 58,23,047 രൂപയാണ് കെപിസിസി ബാങ്കിൽ അടച്ചത്.









0 comments