വാൻഹായ് നീക്കുന്നതിന് കാലാവസ്ഥ തടസ്സം

കൊച്ചി
പുറംകടലിൽ തീപിടിച്ച വാൻഹായ് 503 ചരക്കുകപ്പലിനെ കൂടുതൽ സുരക്ഷിത ദൂരത്തേക്ക് വലിച്ചുനീക്കുന്നതിന് കാലാവസ്ഥ തടസ്സമാകുന്നു. ഞായറാഴ്‌ച കാറ്റ് ശക്തമായതിനെത്തുടർന്ന് കൂടുതൽ ദൂരത്തേയ്‌ക്ക് കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. കപ്പൽ ഉടൻ മാറ്റണമെന്ന് കപ്പൽ കമ്പനിക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അന്ത്യശാസനം നൽകിയിരുന്നു. ശ്രീലങ്കയ്‌ക്ക് തെക്കായി 200 നോട്ടിക്കൽ മൈൽ അകലേയ്‌ക്ക് മാറ്റാനാണ് നിർദേശം. നിലവിൽ ഇന്ത്യക്കും ശ്രീലങ്കയ്‌ക്കും മാലദ്വീപിനും ഇടയിലായിരുന്നു.
ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയായ 200 നോട്ടിക്കൽ മൈൽ അവസാനിക്കുന്ന സ്ഥലത്തുനിന്ന് ഓഫ്‌ഷോർ വാരിയർ ടഗ്ഗിന്റെ സഹായത്തോടെയാണ് കപ്പലിനെ വലിച്ചുനീക്കാൻ ആരംഭിച്ചത്. ഇവിടെനിന്ന് 22 നോട്ടിക്കൽ മൈൽ അകലേയ്‌ക്ക് ശനിയാഴ്‌ച മാറ്റിയിരുന്നു. എന്നാൽ, ഞായർ വൈകിട്ടുവരെയുള്ള റിപ്പോർട്ട് പ്രകാരം 21 നോട്ടിക്കൽ മൈൽ അകലെയാണുള്ളത്.









0 comments