വാൻഹായ് കപ്പലിലെ തീപിടിത്തം : നഷ്ടം വിലയിരുത്താൻ കപ്പൽ കമ്പനി

കൊച്ചി
പുറംകടലിൽ തീപിടിച്ച വാൻഹായ് 503 ചരക്കുകപ്പലിനുണ്ടായ നഷ്ടം തിട്ടപ്പെടുത്താൻ തയ്യാറെടുത്ത് കപ്പൽ കമ്പനി. ഇൻഷുറൻസ് കമ്പനിയും കപ്പൽ ഉടമകളായ വാൻഹായ് ലൈനും നഷ്ടം വിലയിരുത്താൻ വിദഗ്‌ധനെ നിയമിച്ചു. പഠനംനടത്തി വൈകാതെ റിപ്പോർട്ട് കൈമാറും. കോടികളുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഒരുമാസം പിന്നിട്ടിട്ടും കപ്പൽ തീരത്ത് അടുപ്പിക്കാനായിട്ടില്ല. ഇന്ത്യൻ തീരത്തുനിന്ന് 135 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ.
കപ്പൽ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് മാറ്റുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്തേക്ക് മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കപ്പലിന്റെ പല ഭാഗത്തുനിന്ന് ചെറിയരീതിയിൽ പുക ഉയരുന്നുണ്ട്. വീണ്ടും തീപിടിക്കാൻ സാധ്യതയുള്ളതിനാൽ കപ്പലിനെ തണുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. അഡ്വാന്റിസ് വിർഗോ, എസ്‌സിഐ പന്ന, വാട്ടർ ലില്ലി ടഗ്ഗുകളാണ് രക്ഷാപ്രവർത്തനത്തിനുള്ളത്.








0 comments