വാൻഹായ് കപ്പലിനെ വലിച്ചുനീക്കാൻ പുതിയ ടഗ്ഗ്

കൊച്ചി
പുറംകടലിൽ തീപിടിച്ച വാൻഹായ് 503 ചരക്കുകപ്പലിനെ ഇനി വലിച്ചുനീക്കുക അഡ്വാന്റിസ് വിർഗോ ടഗ്. ഇതുവരെ നീക്കിയിരുന്നത് ഓഫ്‌ഷോർ വാരിയർ ടഗ്ഗാണ്. അഡ്വാന്റിസ് വിർഗോയുടെ സഹായത്തോടെയാണ് തീ കെടുത്താനുള്ള രാസമിശ്രിതം പ്രയോഗിച്ചിരുന്നത്.
ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയുടെ പുറത്ത് തെക്കുഭാഗത്ത് 22 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലിന്റെ സ്ഥാനം. ഇവിടെത്തന്നെ നിലനിർത്താനാണ് അഡ്വാന്റിസ് വിർഗോ ശ്രമിക്കുക. കപ്പൽ ഉടൻ മാറ്റണമെന്ന് കമ്പനിക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അന്ത്യശാസനം നൽകിയിരുന്നു. ശ്രീലങ്കയ്‌ക്ക് തെക്കായി 200 നോട്ടിക്കൽ മൈൽ അകലേക്ക് മാറ്റാനാണ് നിർദേശം. ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്നതിൽ അനിശ്‌ചിതത്വം തുടരുകയാണ്. കപ്പലിലെ പുക പൂർണമായും അടങ്ങിയതായി ഡിജി ഷിപ്പിങ്ങിന്റെ സ്ഥിരീകരണം വന്നിട്ടില്ല.









0 comments