ഡിജിപിയെ നിയമിച്ചത് ഭരണഘടനാപരമായി: എം വി ഗോവിന്ദൻ

കൊച്ചി: കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഡിജിപിയെ തീരുമാനിക്കേണ്ടതെന്നും അല്ലാതെ പാർടി നൽകുന്ന ക്ലീൻചിറ്റ് അനുസരിച്ചല്ല വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിഎസ്‌സി പോലെ സ്വതന്ത്രമായ ഒരു ഏജൻസിയാണ് യുപിഎസ്‌സി. അവരാണ് ഡിജിപി സ്ഥാനത്തേക്കുള്ള മൂന്നാളുടെ പേര് നൽകിയത്. അതിൽ നിന്നാണ് സംസ്ഥാന സർക്കാർ ഡിജിപി സ്ഥാനത്തേക്ക് ഒരാളെ തീരുമാനിക്കേണ്ടത്. ആ ഭരണഘടനാപരമായ കർത്തവ്യമാണ് മന്ത്രിസഭ ഇപ്പോൾ നിർവഹിച്ചിരിക്കുന്നതും. അതിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങൾ ചിലർ ഇപ്പോൾ ബോധപൂർവം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ്.– എം വി ഗോവിന്ദൻ വ്യക്തമാക്കി.
കൂത്തുപറമ്പിലെ ഞങ്ങളുടെ അഞ്ച് സഖാക്കളെ കൊലപ്പെടുത്തിയത് യുഡിഎഫ് സർക്കാരാണ്. കെ കരുണാകരന്റെ ഭരണകാലത്താണ് അത് സംഭവിച്ചത്. ഈ കാലങ്ങളിൽ നിലവിൽ വന്ന യുഡിഎഫ് സംവിധാനങ്ങളാണ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും എതിരെ മൃഗീയമായ കൊലപാതകങ്ങൾ ഉൾപ്പെടെ നടത്തിയിട്ടുള്ളത്. കൂത്തുപറമ്പിലും അത് തന്നെയാണ് സംഭവിച്ചത്.
കൂത്തുപറമ്പിൽ വെടിവെപ്പിനും ലാത്തി ചാർജിനുമൊക്കെ നേതൃത്വം നൽകിയത് ടി ടി ആന്റണിയും ഹക്കീം ബത്തേരിയുമാണ്. റവാഡ കേസിൽ പ്രതിയായിരുന്നു എന്നത് ശരിയാണ്. എന്നാൽ അന്വേഷണ കമ്മീഷനും കോടതിയുമുൾപ്പെടെ കേസിൽ നിന്ന് ഒഴിവാക്കിയതാണ്.– എം വി ഗോവിന്ദൻ പറഞ്ഞു.









0 comments